SignIn
Kerala Kaumudi Online
Saturday, 20 April 2024 4.07 AM IST

നടി മാലാ പാർവതിയുടെ മാതാവ് ഡോ. കെ ലളിത അന്തരിച്ചു

lalitha

തിരുവനന്തപുരം: പ്രശസ്ത ഗൈനക്കോളജിസ്റ്റും നടി മാലാ പാർവതിയുടെ മാതാവുമായ ഡോ. കെ ലളിത അന്തരിച്ചു. 85 വയസായിരുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഫേസ്ബുക്കിലൂടെ മാലാ പാർവതി തന്നെയാണ് മരണവിവരം അറിയിച്ചത്.

കരളിലെ അർബുദത്തിന് ജൂലായ് പന്ത്രണ്ട് മുതൽ ചികിത്സയിലായിരുന്നു. എസ് എ ടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ. ലളിത. വിരമിച്ച ശേഷം പട്ടം എസ്‌യുടിയിൽ സേവനമനുഷ്ഠിച്ചിരുന്നു.

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭർത്താവ്. മക്കൾ: ലക്ഷ്മി മനു എസ് കുമാരൻ, മാലാ പാർവതി. സംസ്കാരം വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAALA PARVATHI, K LALITHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.