ന്യൂഡൽഹി: സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ ഹവാലാ ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളിലാണ് മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹവാലാ ഇടപാടുകളുടെ വിവരം ലഭിച്ചതെന്ന് ഇ.ഡി അറിയിച്ചു.
നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റ് ജർണൽസിനെ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നും സാമ്പത്തിക കാര്യങ്ങൾ അന്തരിച്ച മുൻ എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയാണ് കൈകാര്യം ചെയ്തിരുന്നത് എന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ഇത് ഇ.ഡി കണക്കിലെടുത്തിട്ടില്ല.