SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.55 PM IST

വനിതാ ഉദ്യോഗസ്ഥരടക്കം യൂണിഫോമിൽ റാംപ് വാക് നടത്തി; സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം

police

ചെന്നൈ: സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത എ എസ് ഐ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. തമിഴ്‌നാട് നാഗപട്ടണം എസ് പിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം നടന്നത്.

മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യ മത്സരം നടത്തിയത്. നടി യാശിക ആനന്ദായിരുന്നു മത്സരത്തിന്റെ ഉദ്ഘാടക. പല പ്രായത്തിലുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പരിപാടിയുടെ സംഘാടകർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മത്സരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. പിന്നാലെ എസ് ഐ സുബ്രഹ്മണ്യൻ, വനിതാ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, കോൺസ്റ്റബിൾ ശിവനേശൻ എന്നിവർ മത്സരത്തിൽ റാംപ് വാക് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസം മാദ്ധ്യമങ്ങളിൽ വാർത്തക‌ൾ വന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്. ഇന്നലെയാണ് എസ് പി ജി ജവഹർ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും വെവ്വേറെ സ്റ്റേഷനിലേക്ക് മാറ്റിയത്.

സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാർ സംഘാടകരുടെ അഭ്യർത്ഥന സ്വീകരിച്ചതാണെങ്കിലും അത് ഡ്യൂട്ടി ലംഘനമായതിനാലാണ് സ്ഥലം മാറ്റേണ്ടി വന്നതെന്ന് എസ് പി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പൊലീസുകാരോടും ഉടൻ ഡ്യൂട്ടിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TAMILNADU, BEAUTY, CONTEST, PARTICIPATED, FIVE, POLICE, TRANSFER, PAGEANT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.