മറു രാജ്യത്തിലുള്ളവർക്ക് പോമെലോ പഴമാണെങ്കിൽ നമ്മൾ മലയാളിക്കിത് ബബ്ലൂസ് നാരങ്ങയാണ്. തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ബബ്ലൂസ് നാരങ്ങ സിട്രസ് ഇനത്തിൽപ്പെട്ടവയാണ്. നമ്മൾ മലയാളികൾ അച്ചാറിടാനാണ് ഇവ ഉപയോഗിക്കുന്നത്. ഇളം പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. വിറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ, വിറ്റമിൻ ബി 6, മഗ്നീഷ്യം തുങ്ങിയവ ബബ്ലൂസ് നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ആരോഗ്യ ഗുണങ്ങൾ
വിറ്റമിൻ സി: വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ബബ്ലൂസ് നാരങ്ങ നല്ലതാണ്.
ആന്റിഓക്സിഡന്റ്: ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ ഉണ്ടാവുന്ന ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ദഹനം: നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ബബ്ലൂസ് നാരങ്ങ കഴിക്കുന്നതിലൂടെ കഴിയുന്നു.
രക്തസമ്മർദ്ദം: പോട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ബബ്ലൂസ് നാരങ്ങ സഹായിക്കുന്നു.
കൂടാതെ, ശരീര ഭാരം കുറയ്ക്കാനും, ദന്തരോഗത്തിനും, മുടി സംരക്ഷണത്തിനും, അസ്ഥിരോഗത്തിനുമെല്ലാം തന്നെ ബബ്ലൂസ് നാരങ്ങ നല്ലതാണ്.