ടൊവിനോയും കല്യാണി പ്രിയദർശനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിന് പരാരിയും അഷറഫ് ഹംസയും ചേര്ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും.
ഷൈൻ ടോം ചാക്കോ, ജോണി ആന്റണി,ചെമ്പൻ വിനോദ്, ലുക്മാൻ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. തല്ലുമാലയിലെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് തല്ലുമാല ടീം.
'തല്ലുമാലയുടെ പ്രധാന ഉദ്ദേശം എന്റർടെയിൻ ചെയ്യിക്കുക എന്നുള്ളതാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണിത്. മഷർ ഹംസയുടെ കോസ്റ്റ്യൂമിന്റെ ഇൻഫ്ലുവൻസ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലുണ്ട്. നമ്മളൊക്കെ ഇതൊക്കെ ഇട്ടാലും ഓകെയാണെന്ന് തോന്നിച്ചത് മഷർ ഹംസയുടെ കോസ്റ്റ്യൂമിലൂടെയാണ്. എന്തിനാണ് നമ്മൾ സിംപിളാകുന്നത്. എല്ലാവർക്കും എന്ത് വേഷം വേണമെങ്കിലും ഇടാം എന്നുള്ള കോൺഫിഡൻസ് ഈ സിനിമയിൽ നിന്ന് ഉണ്ടാകട്ടെ.
ഭയങ്കരമായ ഇടിയിൽ നിന്നാണ് ഞാനും ലുക്മാന്റെ കഥാപാത്രവും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് പാറ്റേണിൽ വ്യത്യാസമുണ്ട്. ഷെെൻ ചേട്ടൻ ഡബ്ബ് കഴിഞ്ഞ് എന്നോട് അരമണിക്കൂർ സംസാരിച്ചത് സിനിമയുടെ എഡിറ്റിംഗിനെപ്പറ്റിയാണ്'- ടൊവിനോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |