SignIn
Kerala Kaumudi Online
Thursday, 11 August 2022 2.11 PM IST

കാപ്പിക്കുരുവും ഓറഞ്ചിന്റെ തൊലിയുമുണ്ടോ? ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ, വാഹനത്തിനുള്ളിലെ പ്രധാന പ്രശ്നം ഒഴിവാക്കാം

car

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും പേരും. എന്നാൽ വാഹനത്തിന് അകത്ത് ദുർഗന്ധമുണ്ടെങ്കിൽ അത് യാത്രയുടെ രസത്തെ നശിപ്പിക്കും. മാത്രമല്ല ചിലപ്പോഴൊക്കെ അസഹനീയമാകാറുമുണ്ട് ഈ പ്രശ്നം. ദുർഗന്ധം അധികമാകുമ്പോൾ ചിലർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടാറുണ്ട്.

മഴക്കാലങ്ങളിൽ വാഹനങ്ങൾക്കുള്ളിൽ ദുർഗന്ധം ഉയരാൻ സാദ്ധ്യതകളേറെയാണ്. ദുർഗന്ധം തടയുന്നതിനായി നിരവധി തരത്തിലെ സ്‌പ്രേകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ ചിലസമയങ്ങളിൽ ഇത്തരം സ്‌പ്രേകൾ ഫലപ്രദമാകാറില്ല. സ്‌പ്രേ പ്രയോഗം ചിലപ്പോൾ ദുർഗന്ധം കൂട്ടുകയും ചെയ്യുന്നു. അതിനാൽ തന്നെ വാഹനങ്ങൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ദുർഗന്ധം മാറ്റാൻ ഈ പൊടിക്കൈകൾ പ്രയോഗിച്ചുനോക്കാം.

ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

  • മഴക്കാലത്ത് വാഹനങ്ങളിൽ വെള്ളം വീഴാതെ പരമാവധി ശ്രദ്ധിക്കണം. പ്ളാസ്റ്റിക് മാറ്റുകൾ ഒഴിവാക്കി തുണി മാറ്റുകൾ ഉപയോഗിക്കാം. മാറ്റുകൾക്ക് മീതെ പേപ്പറുകൾ വിരിച്ചിട്ടാൽ കഴിവതും വൃത്തിയോടെ കൊണ്ടുനടക്കാം.
  • വാഹനത്തിന്റെ സീറ്റ്, ഡിക്കി,ഫ്‌ളോർ എന്നിവിടങ്ങളിൽ നനവില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അല്‍പ്പം ബേക്കിങ് സോഡ വിതറുക. ശേഷം വാക്വം ക്ളീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം.
  • വാഹനങ്ങളുടെ ഡോർ തുറന്നിട്ട് അൽപനേരം സൂര്യന്റെ ചൂട് കൊള്ളിക്കുന്നത് നല്ലതാണ്.
  • വിനാഗിരിയും വെള്ളവും ഒരുപോലെ ചേർത്ത് മിശ്രിതമാക്കി വാഹനത്തിനകത്തും ഡാഷ്ബോർഡിലും മാറ്റുകളിലുമായി സ്പ്രേ ചെയ്യാം. തുടർന്ന് മൈക്രോഫൈബറുപയോഗിച്ച് തുടച്ചു നീക്കാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
  • പെപ്സി,​ കോള എന്നിവ വാഹനങ്ങളുടെ സീറ്റുകൾ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാം.
  • വാഹനങ്ങൾക്കുള്ളിൽ സുഗന്ധം പരത്തുന്നതിനായി ചെറു സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുപ്പിയിൽ കാപ്പിക്കുരു അടച്ച് കാറിനകത്ത് സൂക്ഷിക്കാം.
  • ഓറഞ്ചിന്റെ തൊലി സീറ്റുകൾക്ക് താഴെ വെയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AUTO, AUTONEWS, LIFESTYLE, CAR, VEHICLE, FOUR, WHEELER, BAD, SMELL, TIPS, REMOVE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.