ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ സ്വിറ്റ്സർലൻഡിലെ ലൊകാർണോ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ അറിയിപ്പ് എന്ന ചിത്രം പ്രദർശിപ്പിച്ചതിന്റെ ആഹ്ളാദം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ.മത്സരവിഭാഗത്തിൽ പ്രീമിയർ ചിത്രമായിരുന്നു അറിയിപ്പ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 2500 ലധികം ചലച്ചിത്ര പ്രേമികൾ തിങ്ങിനിറഞ്ഞിരുന്ന തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ചിത്രം അവസാനിച്ചപ്പോൾ നിലയ്ക്കാത്ത കരഘോഷമാണ് ഉയർന്നതെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. ആദ്യമായാണ് മത്സര വിഭാഗത്തിൽ ഒരു മലയാള ചിത്രം പ്രദർശിപ്പിക്കുന്നത് .കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹേഷ് നാരായണനാണ് നിർവഹിച്ചത്. ഉദയ പിക്ചേഴ്സിന്റെ 75 വർഷത്തിൽ അതേ ബാനറിൽ ചിത്രം നിർമ്മിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |