SignIn
Kerala Kaumudi Online
Friday, 19 April 2024 9.27 PM IST

ഉമ്പായി സ്മൃതി

1
ഉമ്പായി ഗസൽ സന്ധ്യയിൽ നിന്നും

മട്ടാഞ്ചേരി: ഗസൽ ഗായകൻ ഉമ്പായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന ഗസൽ സന്ധ്യ സായം സന്ധ്യയിൽ തേൻ മഴയായ് പെയ്തിറങ്ങി. ഉമ്പായീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉമ്പായി സ്മൃതി എന്ന പേരിലാണ് അനുസ്മരണവും ഗസൽ സന്ധ്യയും നടത്തിയത്. ഉമ്പായിയുടെ ഒരു പിടി ഗാനങ്ങൾ വേദിയിൽ അരങ്ങേറി. അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു..കെ. ജെ. മാക്സി എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. കെ.എം.റിയാദ്, സുബൈർ നൈന, കൗൺസിലർ ഷീബ എന്നിവർ സംസാരി​ച്ചു. പി.ഇ.ഹമീദ് സ്വാഗതവും സ്മിത ബഷീർ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ഗസൽ സന്ധ്യയിൽ തെന്നിന്ത്യൻ ചലചിത്ര പിന്നണി ഗായകൻ ഡി.ശ്രീനിവാസൻ , അൽക്ക അഷ്കർ , അബ്ദുൾ സലാം തുടങ്ങിയവർ ഉമ്പായി ഹിറ്റുകളും മറ്റു ഗസലുകളും ആലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.