കൊച്ചി: സ്റ്റാർട്ടപ്പുകളിൽ എയ്ഞ്ചൽ നിക്ഷേപം നടത്തി നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും ഹെഡ്സ്റ്റാർട്ട് നെറ്റ്വർക്ക് ഫൗണ്ടേഷനും 13ന് ഉച്ചയ്ക്ക് 12 മുതൽ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ പരിശീലനം സംഘടിപ്പിക്കും.
ശൈശവ ദശയിലുള്ള സ്റ്റാർട്ടപ്പുകളിലുള്ള പ്രാരംഭ മുതൽമുടക്കാണ് എയ്ഞ്ചൽ നിക്ഷേപം. വെഞ്ച്വർ കാപിറ്റൽ, എയ്ഞ്ചൽ നിക്ഷേപം എന്നീ മേഖലകളിലെ പ്രഗത്ഭർ പരിപാടിയിൽ പങ്കെടുക്കും. കീ വെഞ്ച്വേഴ്സ് സഹസ്ഥാപകയും സി.ഇ.ഒയുമായ നിധി സറഫാണ് നേതൃത്വം വഹിക്കുന്നത്. 250 ലേറെ സ്റ്റാർട്ടപ്പ് സ്ഥാപകർ, സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |