SignIn
Kerala Kaumudi Online
Thursday, 25 April 2024 7.46 PM IST

കൊച്ചീലേ കെ.എസ്.ആർ.ടി.സിയിൽ ഡീസലുണ്ട്...

ksrtc

കൊച്ചി: സംസ്ഥാനത്തൊട്ടാകെ കെ.എസ്.ആർ.ടി.സി ഡീസൽ പ്രതിസന്ധി എറണാകുളം ജില്ലയെ തെല്ലുമേശിയില്ല. ജില്ലയിലെ ഒരു ഡിപ്പോകളിലും കാര്യമായ ഡീസൽ പ്രതിസന്ധിയുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം ഡിപ്പോയിൽ ഇന്നലെ രാവിലെ രണ്ട് ലോഡുകളിലായി ഏഴായിരം ലിറ്റർ ഡീസലെത്തി. സാധാരണയായി ഏഴായിരം ലിറ്ററിന്റെയും 12,000ലിറ്ററിന്റെയും രണ്ട് ലോഡുകളാണ് എത്തുക. ഇത് ഒന്നിലേറെ ദിവസങ്ങളിലേക്ക് തികയാറുമുണ്ട്.

ഡിപ്പോയിൽ ഇന്ന് രാവിലെയും രണ്ട് ലോഡ് ഡീസലെത്തുമെന്ന് അധികൃതർ പറഞ്ഞു. മറ്റ് ഡിപ്പോയിലെ വാഹനങ്ങൾക്ക് കൂടി അടിക്കാനുള്ള ഡീസലും സാധാരണ ദിവസങ്ങളിൽ ഇവിടെ ഉണ്ടാകാറുണ്ട്.

വരുമാനമില്ല ഫീഡറുകൾ നിർത്തി
ഏറെ പ്രതീക്ഷയോടെ തുടങ്ങിയ വൈറ്റില- വൈറ്റില ഫീഡർ ബസ് സർവീസ് അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. പ്രതിദിനം 1,500നും 2,000നും ഇടയിൽ മാത്രമാണ് വരുമാനം. ഇത് ഇന്ധനത്തിനു പോലും തികയുന്നുമില്ല. വരുമാനം കുറയുന്ന സാഹചര്യത്തിൽ അഞ്ചിൽ നാല് ഫീഡർ ബസുകളും വെള്ളിയാഴ്ച സർവീസ് നിർത്തി വെച്ചു. ഇന്നും ഈ ബസുകൾ സർവീസ് നടത്തില്ല. ഫീഡറുകളുടെ സർവീസ് തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.