SignIn
Kerala Kaumudi Online
Thursday, 11 August 2022 2.01 PM IST

നരനും നാരായണനും ഒരാളിൽത്തന്നെ

ss

മനനാത് ത്രായതേ ഇതി മന്ത്ര എന്നാണ്. മനനംകൊണ്ടു രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. രാമമന്ത്രം ജന്മരക്ഷക മന്ത്രമാണ്. നരനും നാരായണനും ഒരാളിൽത്തന്നെ അന്തർഭവിച്ചിരിയ്ക്കുന്നു എന്നതിനാൽ നരനിലെ നാരായണനെ കണ്ടെത്തുക എന്നതാണ് രാമായണത്തിന്റെ ലക്ഷ്യം. ഉത്തമമായ രാജനീതിയെ
വരച്ചുകാട്ടുന്ന രാമായണം, സത്യകാംക്ഷികളായ ജനങ്ങളാൽ പരിത്യക്തരാക്കപ്പെടുന്ന ദുർവൃത്തരായ ഭരണാധികാരികൾക്ക് ഉത്തമ ജീവിതചര്യയ്ക്കുള്ള ഉത്തമമായ ഔഷധിയാണ്. മനുഷ്യജീവിതത്തിന്റെ അർത്ഥം പുരുഷാർത്ഥങ്ങളെ നേടുക എന്നതാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ മോക്ഷസാധനമായ രാമനാമം സർവപ്രധാനമാണ്. രാമായണം വായിയ്ക്കുകയല്ല, പഠിയ്ക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പല വിശിഷ്ടഗ്രന്ഥങ്ങളും, വേണ്ടവിധം പഠിയ്ക്കാതെ വെറുതെ വായിയ്ക്കുന്നതു കൊണ്ടാണ് മനസ്സിൽ പതിയാത്തതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തതും. കർമ്മശുദ്ധിയിലേക്കുള്ള മനഃപരിവർത്തനത്തിനു കാരണമാകണമെങ്കിൽ അന്വേഷണത്തിന്റെ സത്യസന്ധത നിലനിറുത്തണം.

അവനവനിലേക്ക് ഒതുങ്ങുന്ന സങ്കുചിതത്വം കൊണ്ടും ആത്മപരിശോധനാപരമല്ലാത്ത അവികസിതത്വം കൊണ്ടും അജ്ഞാനതിമിരാന്ധതയിൽ പെട്ടുഴലുന്ന മനസ്സിനെ സചേതനമാക്കാൻ രാമായണം കാഴ്ചവെയ്ക്കുന്ന മഹനീയ സംഭാവനകൾ അമൂല്യങ്ങളാണ്. അവയെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. രാമായണം ജിജ്ഞാസുക്കൾക്ക് ആദ്യന്തം ഹൃദ്യവും അതുകൊണ്ടുതന്നെ കീർത്തികരമാം വിധം ഹൃദിസ്ഥമാക്കാവുന്നതുമാണ്. വർത്തമാന കാലജീവിതത്തിൽ ഉപരിപ്ലവമായ ദാർശനിക പ്രസംഗങ്ങളുടെയും വാഗ്വാദങ്ങ ളുടെയും നടുവിൽ രാമായണത്തിന്റെ സാർവലൗകികത ആത്മഹർഷഭരിതമാണ്. അതുകൊണ്ടുതന്നെയാണ്:

'സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു –
ജന്തുക്കളിൽ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെ ഭജിപ്പവർ തന്നുടെ' ഹൃദയമാണ് ഈശ്വരനു വസിക്കാൻ സുഖാനുപൂർണമായ മന്ദിരമെന്ന് രാമായണം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നത്. വർത്തമാനകാല ജീവിതത്തിന്റെ വ്യഥകളെന്നപോലെ, നിത്യജീവിതത്തിന്റെ കഥപോലെ സുഖദുഖങ്ങളെ ഭംഗ്യന്തരേണ വാങ്മയചിത്രമായി വരച്ചു
ചേർത്തിരിക്കുന്നത് രാമായണത്തിലുടനീളം കാണാം .
അജ്ഞതയാകുന്ന അന്ധതയിൽനിന്നും മനുഷ്യകുലത്തെ ത്രാണനം ചെയ്യുന്ന താരകമന്ത്രമാണ് ശ്രീരാമായണം.
രണ്ടുബീജാക്ഷരങ്ങൾ പൂർണമായി 'രാമ'നാമത്തിൽ സംയോജിയ്ക്കുന്നതു കാണാം. കർമ്മത്തിന്റെ ഗതിവിഗതികളെയാണ് ശ്രീരാമായണം നമുക്ക് കാട്ടി
ത്തരുന്നത്. 'ധർമ്മത്താലാണ് ഭൂമി സംരക്ഷിക്കപ്പെടുന്നത് 'എന്ന് മനുഷ്യവംശത്തെ പഠിപ്പിയ്ക്കാൻ അവതാരമെടുത്ത ശ്രീരാമൻ സാക്ഷാൽ മഹാവിഷ്ണുവാണ്, ലക്ഷ്മണനാകട്ടെ അനന്തനും; മഹാലക്ഷ്മിയാണ് സീത. മനസ്സിനെ ബുദ്ധിയ്ക്ക് വിധേയമാക്കിയെടുക്കുമ്പോഴാണ് ധർമ്മാധിഷ്ഠിതമായ സുഖം കരഗതമാകുന്നത്. വേദവേദാന്ത സാരസർവസ്വമായ സനാതന സത്യങ്ങളെ, ഭവനങ്ങളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും എന്തിന്, ഗ്രാമഗ്രാമാന്തരങ്ങളിലെ ഓരോ തരുലതകളും മണൽത്തരികളും പാടിപ്പുകഴ്ത്തുന്നു. പ്രഭാതത്തിന്റെ വർണരാജികളും സന്ധ്യയുടെ സുഖശീതളിമ
യും ശ്രീരാമകഥ പാടിപ്പുകഴ്ത്തുന്നു; എന്നുമെവിടെയും!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMAYANAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.