കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിജയനഗർ കോളനിയിൽ ശാന്തി. എൽ (45), ലക്ഷ്മി. ആർ (40) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആറാംതാനത്ത് വച്ചായിരുന്നു സംഭവം.
മുതുവിളയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണവുമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. റോഷിക ബഹളംവച്ചതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പരാതിയിൽ കേസെടുത്തശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത്. കെ നായർ, ജി.എസ്,ഐ രാജേന്ദ്രൻ ഷജിം, എസ്.സി.പി.ഒ രജിത്ത് രാജ്, സി.പി.ഒ അജി, ഡ.ബ്ല്യു.സി.പി.ഒ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |