മുൻഭർത്താവ് ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസിൽ പരാജയപ്പെട്ട് രണ്ടുമാസത്തിന് ശേഷം കാലിഫോർണിയയിലെ തന്റെ വീട് വിറ്റ് ഹോളിവുഡ് നടി ആംബർ ഹേഡ്. കാലിഫോർണിയ മൊജാവേ മരുഭൂമിയോട് ചേർന്ന യൂക്കാവാലിയിൽ സ്ഥിതി ചെയ്യുന്ന വീട് 1.05 മില്യൺ ഡോളറിനാണ് നടവി റ്റത്. ആറ് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ മൂന്ന് കിടപ്പുമുറികൾ, മൂന്ന് ടോയ്ലെറ്റുകൾ എന്നിവയാണ് ഉള്ളത്. 2450 ചതുരശ്ര അടി വിസ്തീർണമാണ് വീടിന് ഉള്ളത്. .ജീവിതത്തിൽ ഒരിക്കൽ മാത്പം സ്വന്തമാക്കാനുള്ള അവസരം എന്നാണ് വീട് വില്പനയ്ക്ക് ലിസ്റ്റ് ചെയ്ത ഏജൻസി വിശേഷിപ്പിച്ചത്.
2019ലാണ് ആംബർ ഹെഡ് വീട് വാങ്ങുന്നത്. സോളിഡ് ഇരുമ്പ് ഫ്രണ്ട് ഡോറുകൾ, ഡബിള്‍ ഹൈറ്റ് സീലിങ്ങോട് കൂടിയ ലിവിംഗ് ഏരിയയും ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ അടുക്കളയും ചെറിയൊരു പൂന്തോട്ടം സറൗണ്ട് സ്റ്റീരിയോ സിസ്റ്റം എന്നിവയും വീടിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. അതേസമയം കാലിഫോര്‍ണിയയിലെ വീട് വിറ്റതിന് ശേഷം താന്‍ ഇനി എവിടെ താമസിക്കുമെന്നകാര്യം താരം വ്യക്തമാക്കിയിട്ടില്ല. കേസ് നടക്കുന്ന സമയത്ത് താന്‍ യുക്കാ വാലിയിലാണ് താമസിക്കുന്നതെന്ന് താരം വെളുപ്പെടുത്തിയത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു .