തിരുവനന്തപുരം: നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി സുവോളജി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി), രണ്ടാം സെമസ്റ്റർ എം.എസ്സി സുവോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ്, എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് (ന്യൂ ജനറേഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എംകോം മൂന്നും നാലും സെമസ്റ്റർ (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.എ (റെഗുലർ & സപ്ലിമെന്ററി - 2015 സ്കീം), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 11 ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്സി/ബി കോം(റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2016, 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ മാത്രം), സ്പെഷ്യൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 2, 3, 9 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2019 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 10, 24 തീയതികളിൽ തുടങ്ങും.
കേരളസർവകലാശാലയുടെ എം.ബി.എ (ഈവനിംഗ്) കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 20 വരെ നീട്ടി. വിശദവിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി
തിരുവനന്തപുരം: രണ്ടാം വർഷ പോളിടെക്നിക് ഡിപ്ലോമയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ആഗസ്റ്റ് 8 വരെ അഡ്മിഷൻ പോർട്ടലിലെ 'Counselling Registration" എന്ന ലിങ്ക് വഴി കൗൺസലിംഗിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരെ മാത്രമേ കൗൺസലിംഗിന് അനുവദിക്കൂ. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കൗൺസലിംഗ് ജില്ലാതലത്തിൽ 16 മുതൽ 19 വരെ നോഡൽ പോളിടെക്നിക് കോളേജുകളിൽ നടത്തും. വെബ്സൈറ്റ്: www.polyadmission.org/let
ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷാഫലം
തിരുവനന്തപുരം: ജനുവരിയിൽ നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ പാർട്ട് ടൈം സപ്ലിമെന്ററി പരീക്ഷകളുടെ (2015 സ്കീം) ഫലം പ്രസിദ്ധീകരിച്ചു. വിശദഫലം സർവകലാശാല വെബ്സൈറ്റിന്റെ 'റിസൾട്ട്" ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും 12 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.ktu.edu.in ൽ.
2019 സ്കീം ബി.ടെക് (പാർട്ട്ടൈം) നാലാം സെമസ്റ്റർ റഗുലർ, രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സ്
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിന് അപേക്ഷിക്കാം. ബിരുദധാരികൾക്ക് ഓൺലൈനായി 31 ന് മുമ്പ് അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.scu.kerala.gov.in
ത്രിവത്സര എൽ.എൽ.ബി
അപേക്ഷ 10വരെ നീട്ടി
തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് ആഗസ്റ്റ് 10 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 04712 525300
ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷ
എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് 12 മുതൽ 19 വരെയും സൂപ്പർഫൈനോടെ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
നാലാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി.എസ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
സാങ്കേതിക സർവകലാശാലാ
പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: മുഹറം അവധി സർക്കാർ മാറ്റിയതിനാൽ, സാങ്കേതിക സർവകലാശാല 9 നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഈ പരീക്ഷകൾ 13 ന് നടക്കും. 19 ന് നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 12ന് നടത്തും.
മെഡിക്കൽ പ്രവേശനം: എൻ.ആർ.ഐ
സർട്ടിഫിക്കറ്റുകൾ 15വരെ നൽകാം
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനത്തിന് 15ന് ഉച്ചയ്ക്ക് മൂന്നുവരെ എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ: 04712525300
ഡി.എൽ.എഡ് മെറിറ്റ്പ്രവേശനം
തിരുവനന്തപുരം: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സിന് ഗവൺമെന്റ്,എയ്ഡഡ്, സ്വാശ്രയ ടി.ടി.ഐകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്ര് 16 ആണ് അവസാന തീയതി. വിവരങ്ങൾ www.education.kerala.gov.in ൽ. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി.
എം.സി.എ കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജുകളുടെ ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 8 മുതൽ 12 വരെ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി നൽകാം.ഫോൺ: 0471 2560363, 364.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |