തിരുവനന്തപുരം: ഇന്ന് നടക്കുന്ന പി.എസ്.സി ആദ്യഘട്ട പ്ലസ്ടുതല പ്രാഥമിക പരീക്ഷ ആലപ്പുഴ ജില്ലയിലെ മൂന്നുകേന്ദ്രങ്ങളിൽ മാറ്റിവച്ചു. എന്നാൽ മറ്റിടങ്ങളിൽ പരീക്ഷ നടക്കും. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കിൽ ഗതാഗതം തടസപ്പെടാൻ സാദ്ധ്യതയുള്ളതിനാലുമാണ് ഈ നടപടി. ആലപ്പുഴയിലെ ഗവ. ഹൈസ്കൂൾ ബുധനൂർ ചെങ്ങന്നൂർ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ചമ്പക്കുളം, നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ നെടുമുടി കേന്ദ്രങ്ങളിലെ പരീക്ഷയാണ് മാറ്റിവച്ചത്. ഈ പരീക്ഷ സെപ്തംബർ 17 ന് മൂന്നാംഘട്ടത്തിൽ നടത്തും.
പ്രമാണപരിശോധന
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ് എന്നിവയിലേക്കുള്ള സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2-രണ്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 132/2022) തസ്തികകളിലേക്ക് 10 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഫോൺ: (0471 2546433).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോഡോണ്ടിക്സ്)- രണ്ടാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 69/2022) തസ്തികയിലേക്കും അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി ഡെന്റിസ്ട്രി)- രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 70/2022) തസ്തികയിലേക്കും 11 ന് (രാവിലെ 10.30, 11) പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |