SignIn
Kerala Kaumudi Online
Thursday, 25 April 2024 3.48 PM IST

അവാർഡ് തിളക്കത്തിൽ അഭിമാന താരങ്ങൾ

കൊല്ലം: പ്ലസ് ടു, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മിന്നും വിജയം നേടിയ വിദ്യാർത്ഥികൾക്ക് കേരളകൗമുദിയും സഫയർ എൻട്രൻസ് കോച്ചിംഗ് സെന്ററും ആർ.പി ബാങ്കേഴ്സും സംയുക്തമായി ഒരുക്കിയ ആദരവ് സമ്മേളനം പ്രതിഭകളുടെ സംഗമ വേദിയായി.

സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോക് പങ്കുവച്ച ഇപ്പോഴും തുടരുന്ന തന്റെ അക്കാദമിക് ജീവിതവും സിവിൽ പരീക്ഷാ തയ്യാറെടുപ്പ് കാലത്തെ ഓർമ്മകളും വിദ്യാർത്ഥികൾക്ക് ഏറെ ആവേശം സമ്മാനിച്ചു. സഫയർ ഫ്യൂച്ചർ അക്കാഡമിയിലെ വിദഗ്ദ്ധർ നയിച്ച കരിയർ ഗൈഡൻസ് ക്ലാസ് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ കൂടുതൽ പ്രോജ്ജ്വലിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചു. നിലവിലെ പരമ്പരാഗത പഠന, തൊഴിൽ സമ്പാദന രീതികളോടുള്ള വിയോജിപ്പുകളും ചിലർ തുറന്നുപറഞ്ഞു. ഫലത്തിൽ ഒരു സംവാദവേദിയായും ആദരവ് ചടങ്ങ് മാറുകയായിരുന്നു.

കേരളകൗമുദി സമ്മാനിച്ച ഉപഹാരങ്ങൾക്കൊപ്പം സ്വപ്നങ്ങൾ സഫലമാക്കാനുള്ള വഴികളെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളും സ്വന്തമാക്കിയാണ് വിദ്യാർത്ഥികൾ ചടങ്ങ് നടന്ന എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ അങ്കണത്തിൽ നിന്ന് മടങ്ങിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം ആയിരത്തലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.