SignIn
Kerala Kaumudi Online
Friday, 29 March 2024 2.51 AM IST

പ്രതാപവർമ്മ തമ്പാന് യാത്രാമൊഴി

vds

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ചാത്തന്നൂർ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ഡോ. ജി. പ്രതാപവർമ്മ തമ്പാന് ആയിരങ്ങൾ കണ്ണീരോടെ വിട നൽകി. വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള അനേകം പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

രാവിലെ 10ന് ഭൗതികദേഹം വിലപായാത്രയായി ഡി.സി.സി ഓഫീസിലെത്തിച്ചു. തുടർന്ന് ചാത്തന്നൂർ ജംഗ്ഷൻ, പേരൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം പേരൂരിലെ കുടുംബവീടായ മുല്ലശേരിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ വിലാപയാത്രയെ അനുഗമിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എമാരായ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.സിദ്ദിഖ്, എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എം.വിൻസെന്റ്, പി.എസ്. സുപാൽ, ഡോ. സുജിത്ത് വിജയൻപിള്ള, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, സി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മുൻ ജില്ലാ സെക്രട്ടറി കെ.രാജഗോപാൽ,

കോൺഗ്രസ് നേതാക്കളായ പഴകുളം മധു, പുനലൂർ മധു, ശൂരനാട് രാജശേഖരൻ, വി.എസ്. ശിവകുമാർ, കല്ലട രമേശ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, മുൻ എം.പിമാരായ എൻ.പീതാംബരക്കുറുപ്പ്, പി.രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൊല്ലൂർവിള സർവീസ് സഹകരണ സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, കെ.പി.സി.സി ഭാരവാഹികളായ സൂരജ് രവി, പി.ജർമിയാസ്, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ജയപ്രകാശ്, എസ്. ശ്രീകുമാർ, എം.എം.സഞ്ജീവ്, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി എ.കെ.മനോജ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ജി.ശുഭദേവൻ, കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഷേണാജി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.