വഞ്ചിയൂർ: കേരള കർഷക സംഘം വഞ്ചിയൂർ വില്ലേജ് സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ജി.എൽ. പ്രശാന്ത് അദ്ധ്യക്ഷനായി. വഞ്ചിയൂർ ഏരിയാ പ്രസിഡന്റ് എൽ.എസ്. സാജു, ഏരിയാ കമ്മിറ്റി അംഗം എം. ജ്യോതിഷ്, വില്ലേജ് സെക്രട്ടറി എസ്. അഷറഫ്, സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി. വിമൽ, ബി. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: സുലേഖ (പ്രസിഡന്റ്), അഷറഫ് (സെക്രട്ടറി), രാജശേഖരൻ നായർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |