റായ്പൂർ: ഛത്തീസ്ഗഢിലെ രാജനന്ദഗാവ് ജില്ലയിലെ ഗ്രാമത്തിൽ അമിതമായി കീടനാശിനി കലർന്ന വെള്ളം കുടിച്ച നിരവധി പക്ഷികൾ പിടഞ്ഞുവീണ് ചത്തു. തത്ത, കുരുവി, കാക്ക കൂടാതെ അപൂർവ്വപക്ഷികളുമടക്കമുള്ള പക്ഷികളാണ് വിഷജലം കുടിച്ച് ചത്തുവീണത്. പക്ഷികൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിസരത്തെ കൃഷിയിടങ്ങളിൽ അമിതമായ അളവിൽ കീടനാശിനി തളിച്ചിരുന്നതായി കണ്ടെത്തി. നെൽകൃഷിക്ക് തളിക്കുന്ന കീടനാശിനിക്കൊപ്പം നിരോധിത വിഷപദാർത്ഥം ചേർത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |