ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥിന് ബദലായി പ്രത്യേക സേന രൂപീകരിക്കാനുള്ള സ്വകാര്യ ബിൽ ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചു.
നിലവിലെ കരസേനയുടെയോ നേവിയുടെയോ വ്യോമസേനയുടെയോ അംഗബലത്തേയോ റിക്രൂട്ട്മെന്റ് രീതികളെയോ ബാധിക്കാത്ത വണ്ണം ഒരു പ്രത്യേക സേനാവിഭാഗം രൂപീകരിക്കാനാണ് വ്യവസ്ഥ. കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പരാതികൾ പരിഹരിക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |