SignIn
Kerala Kaumudi Online
Saturday, 20 July 2019 1.21 PM IST

ഷീലയോളം ശക്തയായ ഒരു അഭിനേത്രി മലയാളത്തിലില്ല

sheela-actress

ജെ.സി ഡാനിയൽ പുരസ്‌കാരത്തിനർഹയായ നടി ഷീലയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഏതാനും മാസം മുമ്പ് ഷീലയെ കുറിച്ച് താനെഴുതിയ ഫേസ്ബുക്ക് പോസ്‌റ്റും ശാരദക്കുട്ടി ഷെയർ ചെയ്‌തിട്ടുണ്ട്.

പോസ്‌റ്റിന്റെ പൂർണരൂപം-

'അഭിമാനം.ഷീല എന്ന ശക്തയായ അഭിനേത്രിയെ സർക്കാരിന്റെ ഉന്നത പുരസ്‌കാരമായ ഖഇ ദാനിയൽ അവാർഡ് നൽകി അംഗീകരിച്ചതിൽ. ഷീലയെ ആദരിക്കമ്പോൾ അവരവതരിപ്പിച്ച കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ, അവരെ അംഗീകരിച്ച മലയാളി പ്രേക്ഷകരെ ആ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരെ, സംവിധായകരെ ഒക്കെ ഓർമ്മിക്കാനുള്ള അവസരമായി അത്. അഭിനന്ദനങ്ങൾ

ഏതാനും മാസം മുൻപെഴുതിയ ളയ പോസ്റ്റ് ഇതായിരുന്നു.

''സത്യം. ജെ.സി.ഡാനിയേൽ പുരസ്‌കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ട് ഷീല ഉൾപ്പെട്ടില്ല ഇതു വരെ?

കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിർത്തിയാൽ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല.തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്.ഇന്നും താനെവിടെ നിൽക്കണമെന്നതിന് അവർക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളിൽ അവർ താനെല്ലാവർക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവർക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളിൽ ഒരാൾ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്. ''

എസ്.ശാരദക്കുട്ടി

''look at the recipients of J.C.Daniel awards, all the 24 awardees are men, it was only in 2005 Aranmula ponnamma was awarded. i am wondering why the govt or the chalachitra academy neglect the Versatile,daring , ever green actress Sheela and her contribution to Malayalam films, isn't it that Sheela's contributions to Malayalam films should be acknowledged and honored much earlier, than Aranmulam Ponnamma or likewise individuals in the list. is it the aristocracy or the good woman posture that provides you an award.for life time achievement?Sheela has been always ignored and neglected from the history of Malayalam cinema. The machismo craves for a weeping actress like sharada(mallu thinks should be the epitome of malayalee-womanlines) and not for a bold and absolute daring actress like Sheela. "

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS SHEELA, SARADAKUTTI BHARADAKUTTI, JC DANIEL AWARD
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.