SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.36 AM IST

ഡീസൽ ക്ഷാമം; ഇന്ന്  കെ  എസ്  ആർ  ടി  സി  ഓർഡിനറി  ബസുകൾ  നിരത്തിലിറങ്ങില്ല

ksrtc

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ഡീസൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ന് ഭൂരിഭാഗം കെ എസ് ആർ ടി സി ഓർഡിനറി ബസുകളും നിരത്തിലിറങ്ങില്ല. ഇന്നലെ അൻപത് ശതമാനം ഓർഡിനറി ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. നാളെ ഓർഡിനറി ബസുകൾ പൂർണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തും.

ജീവനക്കാർക്ക് ശമ്പളം നൽകിയതിനാൽ ഡീസൽ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ വിശദീകരണം. അതേസമയം, കെ എസ് ആർ ടി സിയിലേത് കൃത്രിമ ഡീസൽ ക്ഷാമമെന്ന് കെ എസ് ആർ ടി ഇ എ പറഞ്ഞു. ജീവനക്കാരെ മുൻനിർത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്‌‌മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആർ ടി ഇ എ വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, DIESEL, LESS, SERVICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.