SignIn
Kerala Kaumudi Online
Friday, 19 April 2024 12.36 PM IST

തൃശൂർ ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സി പി എം- സി പി ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

cpi-cpm

തൃശൂർ: മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം നടന്നത്. വെള്ളപ്പൊക്കം ഉണ്ടാകാത്ത ഇടങ്ങളിൽ നിന്ന് ആളുകളെ എ ഐ വൈ എഫ് ക്യാമ്പിലേയ്ക്ക് എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷം. ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു.

cpi-cpm-workers

ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് സംഘർഷം നടന്നത്. മുഖ്യമന്ത്രിക്കെതിരെ അടക്കം സി പി ഐ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നുണ്ട്. പത്തനംതിട്ടയിൽ സി പി ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ ഇന്ന് രൂക്ഷ വിമർശനം ഉയർന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി, കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നുവെന്നും വിമർശനമുണ്ടായി. ഘടക കക്ഷി എന്ന പരിഗണന സി പി ഐയ്ക്ക് സി പി എം നൽകുന്നില്ലെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CPI CPM, CPI CPM WORKERS, PROTEST IN CAMP, TRISSUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.