ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ ഇന്ന് തിരുവനന്തപുരത്ത് . രാവിലെ പ്രസ് ക്ളബിൽ പത്രസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് 6.30ന് ലുലുമാളിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യും. ഇതിനോടകം വൈറലായി കഴിഞ്ഞ ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം ചാക്കോച്ചൻ ആലപിച്ച് ലൈവ് പെർഫോം ചെയ്യും. ചിത്രത്തിലെ നായിക ഗായത്രി ശങ്കറും ചാക്കോച്ചന്റെ ചുവടുകൾക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ താൻ കേസ് കൊട് 11ന് റിലീസ് ചെയ്യും. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള ആണ് നിർമ്മാണം. രാകേഷ് ഹരിദാസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |