സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ഈ മാസം തിയേറ്ററിൽ എത്തും. റോഷൻ മാത്യുവും സ്വാസികയുമുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ: സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ്. ഛായാഗ്രഹണം പ്രദീഷ് വർമ്മ, സംഗീതം: പ്രശാന്ത് പിള്ള, എഡിറ്റർ: ദീപു ജോസ്. ഗ്രീൻവിച് എന്റർടെയ്ൻമെന്റിന്റെയും യെല്ലോ ബോർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയോ, ഇംനേഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം.അതേസമയം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന് എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു. സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |