ഹലോ എന്ന മോഹൻലാൽ ചിത്രത്തിലെ നായിക പാർവതി മിൽട്ടനെ മലയാളി അത്ര പെട്ടെന്ന് മറക്കില്ല. മലയാളത്തിൽ ഹലോ, ഫ്ളാഷ് എന്നീ ചിത്രങ്ങളിൽ മാത്രമാണ് പാർവതി അഭിനയിച്ചതെങ്കിലും ഈ താരത്തിനോട് മലയാളിക്ക് ഇഷ്ടം കൂടുതലാണ്. വിവാഹശേഷം സിനിമയോട് വിടപറഞ്ഞ പാർവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ഗ്ളാമറസ് ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ്ആരാധകർ. വെണ്ണേല എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി പാർ വതി അഭിനയിക്കുന്നത് മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമാണ് ഭുകുഡുവിലെ പൂവൈ പൂവൈ എന്ന ഐറ്റം ഗാനം ഏറെ പ്രശസ്തി നേടിക്കൊടുത്തു. 2013ൽ ഷംസു ലലാനുമായി പ്രണയ വിവാഹം. തുടർന്ന് സിനിമാരംഗം ഉപേക്ഷിച്ചു. എന്നാൽ മോഡലിംഗ് രംഗത്ത് സജീവമാണ്. സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിന്റെ ഭാഗമാണോ പുതിയ ചിത്രങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജർമ്മൻ സ്വദേശി ഷാ മിൽട്ടന്റെയും പഞ്ചാബിയായ ദാരികപ്രീതിന്റെ മകളാണ് പാർവതി. തെലുങ്ക്, മലയാളം ചിത്രങ്ങളിൽ മാത്രമേ പാർവതി അഭിനയിച്ചിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |