SignIn
Kerala Kaumudi Online
Friday, 19 April 2024 5.57 AM IST

അടിയന്തിര സഹായം എത്തിക്കണം

ഇടുക്കി: കാലവർഷക്കെടുതികളിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.
ജില്ലയിൽ ഉരുൾപൊട്ടിയും മഴവെള്ള പാച്ചിലിലും നൂറുകണക്കിന് ഏക്കറിലെ കൃഷി നശിക്കുകയും വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയുംചെയ്തു. ദേവികുളം, പീരുമേട് മേഖലകളിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. ദുരിതം അനുഭവിക്കുന്നവരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യ റേഷൻ അടിയന്തിരമായി അനുവദിക്കണം. അവർക്ക് ആവശ്യമായ ചികിത്സാ സഹായം എത്തിക്കാനും നടപടി സ്വീകരിക്കണം. ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും എല്ലാ പാർട്ടി വർഗബഹുജന സംഘടന പ്രവർത്തകരും പങ്കെടുക്കണമെന്നും ശിവരാമൻ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.