ഫ്ലോറിഡ: നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടി വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ ഒരു കളികൂടി ശേഷിക്കെ സ്വന്തമാക്കി (3-1). അമേരിക്കിയിലെ ഫ്ലോറിഡയിൽ നടന്ന നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 19.1 ഓവറിൽ 132ന് ഓൾഔട്ടായി. അർഷദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ 23 പന്തിൽ 30 റൺസ് നേടി. മോശം കാലാവസ്ഥയെ തുടർന്നാണ് വൈകിയാണ് മത്സരം തുടങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |