തിരുവനന്തപുരം: പത്രപ്രവർത്തകൻ പി. മാഹീൻ രചിച്ച 'മനുഷ്യനെ സ്നേഹിച്ച ഒട്ടകം' എന്ന നോവൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനൂസിന് നൽകി പ്രകാശനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന പരിപാടി യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, ആശയം ബുക്സ് ഡയറക്ടർ വി.വി.എ. ശുക്കൂർ, നോവലിസ്റ്റ് പി. മാഹീൻ, ബീന ജയചന്ദ്രൻ, ഡോ.എ. നിസാറുദ്ധീൻ, ഡോ.എൻ. ഷിറാസ് ബാവ, ഡോ.എ. മുഹമ്മദ് കബീർ, എം.എം. സഫർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |