ആലപ്പുഴ: കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കമ്പിയകത്ത് വീട്ടിൽ പ്രകാശന് കരൾ പകുത്ത് നൽകാൻ തയ്യാറായി ഭാര്യാ സഹോദരിയുടെ മകൾ. അമ്പലപ്പുഴ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വെളിമ്പറമ്പ് വീട്ടിൽ നീനുമോളാണ് (33) ചെറിയച്ഛന് കരൾ നൽകാൻ തയ്യാറായത്.
ഭർത്താവ് രമേശും മക്കളായ ശ്രീപാർവതി,അഭിരാം എന്നിവരും പിന്തുണയുമായി കൂടെയുണ്ടെന്ന് നീനു പറഞ്ഞു. മത്സ്യത്തൊഴിലാളിയായ പ്രകാശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് വഴി. മണ്ണഞ്ചേരി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. മാത്യു കളത്തിലിൽ നിന്ന് തുക വാങ്ങി അഡ്വ. എ.എം. ആരിഫ് എം.പി പ്രകാശന്റെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം ബഷീർ മാക്കിനിക്കാട്, ശ്രീഹരി, ജോസ് അട്ടിയിൽ, മുസ്തഫ, സണ്ണി കണ്ണാട്ട്മഠം, ജോണി കൊച്ചുചിറ എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ 3,4,5,6,7,8,9,10,16,17 വാർഡുകളിൽ നിന്നു പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ഫെഡറൽ ബാങ്ക് മണ്ണഞ്ചേരി ശാഖയിലെ അക്കൗണ്ട് വഴിയും ഫണ്ട് നൽകാവുന്നതാണ്. അക്കൗണ്ട് നമ്പർ. 12510100319791. IFSC: FDRL0001251.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |