പത്തനംതിട്ട : ജില്ലയിലെ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2650 പേർ. ഇതിൽ 801 കുടുംബങ്ങളിലെ 1085 പുരുഷന്മാരും 1158 സ്ത്രീകളും 407കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. ഇവിടെ 49 ക്യാമ്പുകളിലായി 2215 പേർ കഴിയുന്നു. താലൂക്ക്, ക്യാമ്പുകൾ, കുടുംബങ്ങൾ, ആകെ എന്ന ക്രമത്തിൽ: കോഴഞ്ചേരി : 9, 118, 387. റാന്നി : 3,11, 39. കോന്നി : 1, 1, 3, അടൂർ :1, 3, 6. മല്ലപ്പള്ളിയിൽ ക്യാമ്പുകളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |