SignIn
Kerala Kaumudi Online
Friday, 29 March 2024 6.05 PM IST

കണ്ണൂർ യൂനിവേഴ്സിറ്റി ചാമ്പ്യന്മാർ

elank

മമ്പറം: കണ്ണൂർ ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് മമ്പറം ഇന്ദിരാഗാന്ധി പബ്ളിക് സ്‌കൂളിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. യു.പി. ഷബിൻകുമാർ അദ്ധ്യക്ഷനായി. പി.പി. മുഹമ്മദലി പ്രസംഗിച്ചു. ഡോ. പി.കെ. ജഗന്നാഥൻ സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.
156 പോയിന്റ് നേടിയ കണ്ണൂർ യൂണിവേഴ്സിറ്റി സ്വിമ്മിംഗ് സെന്റർ ഓവറോൾ ചാമ്പ്യൻഷിപ് നേടി. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡ റി സ്‌കൂൾ രണ്ടാം സ്ഥാനവും മട്ടന്നൂർ മിനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിൽ പുരുഷ വിഭാഗത്തിൽ സാന്ദ്രജിത് അശോക്, പെൺകുട്ടികളുടെ വിഭാഗത്തിൽ ഇ. സ്വാലിഹ എന്നിവർ ജേതാക്കളായി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളുടെ വിതരണവും മമ്പറം ദിവാകരൻ നിർവഹിച്ചു
എം. രമേഷ് കുമാർ സ്വാഗതവും സി. മനോജ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SWIMMNING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.