പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനിൽ വിഷ്ണു(25)വിനെയാണ് അറസ്റ്റുചെയ്തത്. പത്തനംതിട്ട സ്വദേശിയായ 17 വയസുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷം മൂന്നു മാസമായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്. ആനപ്പാപ്പാനായ ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രതീഷ് കുമാർ സി.പി.ഒമാരായ അരുൺ, സനൽ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്ന് പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
മല്ലപ്പള്ളി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെരുമ്പട്ടി സ്വദേശിയായ 22കാരിയുമായി പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. റാന്നി കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻകല്ലിൽ വീട്ടിൽ ആകാശ് (വിഷ്ണു പ്രകാശ് -22) ആണ് പിടിയിലായത്. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സി.പി.ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവർ അന്വേഷണസംഘത്തിലുണ്ട്.
നഗ്നതാ പ്രദർശനം: ഒരാൾ പിടിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയയാളെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. കോന്നി വകയാർ എട്ടാംകുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷ് (47) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ന് വി.കോട്ടയം വല്ലൂർപ്പാടത്താണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഇൻസ്പെക്ടർ രതീഷ് .ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ സജു എബ്രഹാം, സി.പി.ഒ മാരായ ഷമീർ, ജയകുമാർ എന്നിവരാണുള്ളത്.
പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവ് പിടിയിൽ
മല്ലപ്പള്ളി : പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ച കേസിൽ ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ സനൽ സുരേഷ് (22)നെ പൊലീസ് അറസ്റ്രുചെയ്തു. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്.ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സി.പി.ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |