പെരിന്തൽമണ്ണ: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി മുലയൂട്ടൽ കേന്ദ്രം സമർപ്പിച്ചു. വാർഡ് കൗൺസിലർ അഡ്വ.ഷാൻസി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.എം മായ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എ ഏരിയാ പ്രസിഡന്റ് എൻ. സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേഷ് , കെ.എം സുജാത, കെ.ജി.ഒ.എ ജില്ലാ ജോയന്റ് സെക്രട്ടറി കെ. വിനോദ്, എൻ.ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി സി.ടി.വിനോദ്, പൊതുപ്രവർത്തകനായ കെ.ആർ രവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |