SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി

aanayootu
പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.

ചെർപ്പുളശ്ശേരി: രാമായണ മാസാചരണത്തോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടത്തി. തന്ത്രി അണ്ടലാടി മനക്കൽ വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാർമികനായി. മേൽശാന്തി അകത്തേകുന്നത്ത് ശ്യാം കൃഷ്ണൻ നമ്പൂതിരി സഹ കാർമ്മികത്വം വഹിച്ചു. ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ എന്ന ഗജവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ചായിരുന്നു ഗജപൂജ. തുടർന്ന് നടന്ന ആനയൂട്ടിൽ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, ചെർപ്പുളശ്ശേരി ശേഖരൻ, മംഗലാംകുന്ന് ഗണേശൻ, മനിശ്ശീരി കൊച്ചയപ്പൻ, ലിബർട്ടി ഉണ്ണിക്കുട്ടൻ, ചെർപ്പുളശ്ശേരി രാജശേഖരൻ, ചെത്തല്ലൂർ ദേവീദാസൻ തുടങ്ങിയ ഗജവീരൻമാർ പങ്കെടുത്തു. നിരവധി ഭകതരും ചടങ്ങുകൾക്ക് ക്ഷേത്രത്തിലെത്തി. പ്രസാദ ഊട്ടും നടന്നു.

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.