SignIn
Kerala Kaumudi Online
Thursday, 29 September 2022 7.42 PM IST

മിണ്ടിയാലും ഇടി മിണ്ടിയില്ലെങ്കിലും ഇടി , പേരെടുക്കാൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും, ഡി വൈ എഫ് ഐ നേതാവിനെ ഇടി വീരൻ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് പ്രസംഗവേദിയിൽ കയറി

attack

കരുനാഗപ്പള്ളി: സോഷ്യൽ മീഡിയവഴി അപമാനിച്ചെന്ന പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായ കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന് വിളിക്കുന്ന രാഹുൽ (26) കൂടുതൽ പേരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ചിത്രങ്ങൾ പകർത്തിയയാളെയും മർദ്ദനത്തിന് ഇരയായ ചെറുപ്പക്കാരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ 19കാരനെ കൊറിയർ നൽകാനെന്ന പേരിലാണ് കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തിയത്.ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച് കത്തികാട്ടി ക്രൂരമായി മർദ്ദിച്ചശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസിലാണ് രാഹുൽ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെടുകയും ജില്ലാ പൊലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയായിരുന്നു അറസ്റ്റ്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ യാതൊരു പ്രകോപനവുമില്ലാതെ കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഓടനാവട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MAN, ATTACK, YOUTHS, ARREST, KOLLAM, DYFI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.