ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നിൽ കൊണ്ടിട്ടു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപമാണ് സംഭവം. ശരീരത്തിന്റെ ബാക്കി ഭാഗം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചുകൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ കടിച്ചെടുത്തത്. ശേഷം ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്ത് കൊണ്ട് വയ്ക്കുകയായിരുന്നു. ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |