SignIn
Kerala Kaumudi Online
Thursday, 25 April 2024 9.29 PM IST

വായിൽ വെള്ളമൂറും നാടൻ വേളാപ്പാര മീൻകറിയും പൊരിച്ച മീനും; കറി ഇത്തരത്തിൽ വച്ചാൽ സംഗതി കുശാലാവും, VIDEO

മീൻകറിയില്ലാതെ കേരളീയർക്ക് എന്ത് ഊണ് കൂട്ടത്തിൽ വറുത്ത മീനും കൂടെയുണ്ടെങ്കിൽ സംഗതി കുശാൽ അല്ലേ? ചോറും നല്ല നാടൻ മീൻ കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തവണ സാൾട്ട് ആന്റ് പെപ്പറിൽ മീൻ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. നാടൻ വേളാപ്പാര മീൻകറിയും പൊരിച്ച മീനും.

ആവശ്യമായ ചേരുവകൾ

കഴുകി വൃത്തിയാക്കി വേളപ്പാര മീൻ കറികഷ്ണങ്ങളാക്കിയത്, പൊരിക്കാനുള്ള വലിയ കഷ്ണങ്ങളും

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വെളുത്തുള്ളി

തേങ്ങ ചുരണ്ടിയത്

കുരുമുളക്

മുളക് പൊടി

മഞ്ഞൾ പൊടി

മല്ലിപ്പൊടി

വെളിച്ചെണ്ണ

ജീരകം

തയ്യാറാക്കുന്ന വിധം

ഒരു ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി, കുറച്ച് കുരുമുളക്, ആവശ്യത്തിന് തേങ്ങ ചുരണ്ടിയത്, രണ്ട് വലിയ സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ചെറിയ ഉള്ളി, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. പിന്നാലെ ഒരു ചട്ടിയിൽ ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി എന്നിവ കുറച്ച് വെള്ളം ചേർത്ത് കുഴച്ചെടുത്ത് പൊരിക്കാനുള്ള മീനിൽ കൂട്ട് നന്നായി തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കണം. ചട്ടിയിൽ മീൻ കറിക്കായി നേരത്ത അരച്ചുവെച്ചത് വെള്ളവും പുളിവെള്ളവും ഉപ്പും ചേർത്ത് അടുപ്പിൽ വയ്ക്കണം. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ചേർക്കണം. നന്നായി തിള വന്നുകഴിയുമ്പോൾ കറിവേപ്പില ചേർത്തുകൊടുക്കാം. അവസാനം കുറച്ച് വെളിച്ചെണ്ണ കൂടി ചേർക്കാം.

മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ മസാല ചേർത്ത് വച്ചിരിക്കുന്ന മീൻ വറുത്തെടുക്കണം. ശേഷം ഈ എണ്ണയിൽ തന്നെ ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കണം. നന്നായി മൂത്ത് വരുമ്പോൾ അതിൽ വറ്റൽമുളക് പൊടിച്ചത്, കറിവേപ്പില എന്നിവ ചേർത്തുകൊടുക്കാം. ഇത് പൊരിച്ച മീനിന് മുകളിൽ വിതറാം. സവാള വട്ടത്തിൽ അരിഞ്ഞതും ഒപ്പം ചേർക്കാം. ചൂടാറുമ്പോൾ നല്ല സ്വാദിഷ്ടമായ വേളാപ്പാര മീൻകറിയും പൊരിച്ച മീനും ചോറിനൊപ്പം കഴിക്കാം.

food

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPARA, FISHCURRY, FISH FRY, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.