SignIn
Kerala Kaumudi Online
Thursday, 25 April 2024 6.51 AM IST

സ്റ്റാർട്ടപ്പ്: മലയാളി സംരംഭകയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

sangeetha

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങൾ ആധാരമാക്കി ഹോങ്കോംഗ് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഏർപ്പെടുത്തിയ ലോകവനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശി സംഗീത അഭയൻ.

വിവിധ രാജ്യങ്ങളിലെ 225 വനിതകളിൽ നിന്നാണ് ഓൺലൈൻ കൈത്തറി കരകൗശല സ്റ്റാർട്ടപ്പായ ഈവ്‌ വേൾഡ്‌ ഡോട്ട് കോം സ്ഥാപകയും സി.ഇ.ഒയുമായ സംഗീതയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ഗ്രാമീണമേഖലയിൽ സാമൂഹികമാറ്റങ്ങളും സുസ്ഥിരവരുമാനവും സൃഷ്ടിക്കുന്ന വനിതാസംരംഭകർക്ക് ആഗോളതലത്തിൽ നൽകുന്ന പുരസ്‌കാരമാണിത്.

കണ്ണൂരിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻകുബേഷൻ സെന്ററായ മൈസോണിലാണ് ഈവ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സ്‌കെയിലപ്പ് ഗ്രാൻഡ്, സീഡ്ഫണ്ട് എന്നിവ ലഭിച്ചിട്ടുണ്ട്. ഗ്രാമീണമേഖലകളിലെ പരമ്പരാഗത കൈത്തറിത്തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ എന്നിവരുടെ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വില്പന നടത്തുന്നതാണ് സംഗീതയുടെ സോഷ്യൽ സ്റ്റാർട്ടപ്പ്.
കണ്ണൂർ കൈത്തറി, പയ്യന്നൂർ ഖാദി തുണിത്തരങ്ങളിൽ നൂതന ഡിസൈനുകളിൽ വസ്ത്രങ്ങൾ നിർമ്മിച്ച് ഈവ് ബ്രാൻഡിൽ രാജ്യം മുഴുവൻ വില്പന നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തു നിന്നും ഓർഡറുകളുണ്ടെന്ന് സംഗീത പറഞ്ഞു. ഭർത്താവ്: അഭയൻ. മക്കൾ: ആവണി, അദിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STARTUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.