SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.52 AM IST

അടയ്ക്കാ മരത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

sreekumar-51

ചവറ: അടയ്ക്കാ മരത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടുന്നതിനിടെ തൊഴിലാളി താഴെ വീണ് ദാരുണമായി മരിച്ചു. തേവലക്കര പടിഞ്ഞാറ്റിൻകര കീരുവിള കിഴക്കതിൽ ശ്രീകുമാറാണ് (അദ്വാനി, 51) മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ശക്തികുളങ്ങര മള്ളേഴത്ത് കാവിന് സമീപം അടയ്ക്ക പറിക്കാൻ കയറിയ മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിനിടെ മൂട് പിഴുത് മാറുകയായിരുന്നു. അടയ്ക്കാമരം ഇലക്ട്രിക്‌ ലൈനിൽ വീഴുന്നതിനിടെ ശ്രീകുമാർ ലൈൻ കമ്പിയിൽ തട്ടി കോൺക്രീറ്റ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ കൂടെ ജോലി ചെയ്തിരുന്ന രാധാകൃഷ്ണപിള്ള തോളിലേറ്റി ആക്ടീവ സ്കൂട്ടറിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി രാധാകൃഷ്ണനൊപ്പമാണ് ശ്രീകുമാർ ജോലി ചെയ്തിരുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോട്ടത്തിന് ശേഷം രാത്രി 8.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീക്കുട്ടി, ശ്രീക്കുട്ടൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, KOLLAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.