SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 PM IST

ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന് പരിഹാരം കാണാൻ ഇന്ത്യൻ കമ്പനി, പുതുതായി ആരംഭിക്കുന്നത് അമ്പതോളം ഇന്ധന സ്റ്റേഷനുകൾ

ioc

കൊളംബോ: ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന് പരിഹാരവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ശ്രീലങ്കയിൽ പുതുതായി അമ്പത് ഇന്ധന സ്റ്റേഷനുകളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായി ലങ്ക ഐ ഒ സി ആരംഭിക്കുന്നത്. ഇതിനായുള്ള അനുമതി ശ്രീലങ്കൻ സ‌ർക്കാർ കഴിഞ്ഞ ദിവസം നൽകി കഴിഞ്ഞു. പുതിയ ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കാൻ അനുവദിച്ച ശ്രീലങ്കൻ സർക്കാരിന് നന്ദി രേഖപ്പെടുത്തി കൊണ്ട് ലങ്ക ഐ ഒ സി മാനേജിംഗ് ഡയറക്ടർ മനോജ് ഗുപ്ത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 50 ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള പരസ്യം ഉടൻ നൽകുമെന്നും മനോജ് ഗുപ്ത പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്ന ജൂൺ - ജൂലായ് മാസങ്ങളിൽ രാജ്യത്തെ ഇന്ധനത്തിന്റെ ചില്ലറ വില്പന നടത്തിയിരുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാത്രമായിരുന്നു. ശ്രീലങ്കയുടെ എണ്ണ സംഭരണ കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷൻ ജൂൺ അവസാനത്തോടെ ഇന്ധന സംഭരണം നടത്താൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയതോടെയാണ് ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യം രാജ്യത്ത് അവശ്യ സേവനങ്ങളുടെ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം നേരിട്ടതോടെ ആകെയുണ്ടായിരുന്ന ഇന്ധന വിതരണ കേന്ദ്രമായ ലങ്ക ഐ ഒ സിയുടെ ഇന്ധന സ്റ്റേഷനുകളിൽ വാഹനങ്ങളുടെ നീണ്ട വരിയാണ് രൂപപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, LIOC, IOC, SRILANKA, FUEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.