SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.22 PM IST

ഐ.ജി വിജയനാകാൻ മോഹൻലാൽ, വെള്ളിത്തിരയിൽ ചേലേമ്പ്ര ബാങ്കുകൊള്ള #കവർച്ചത്തലവൻ ഫഹദ് ഫാസിൽ

pp

തിരുവനന്തപുരം:പതിനഞ്ച് വർഷം മുമ്പ് കേരളത്തെ നടുക്കിയ ബാങ്ക് കവർച്ചയിലെ പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണം. പതിനാറംഗ പൊലീസ് സംഘത്തിന് ഉറക്കമില്ലാത്ത രാത്രികൾ. രാജ്യത്തെ അഞ്ചു നഗരങ്ങളിൽ തെരച്ചിൽ. ഇടയ്ക്കിടെ അന്വേഷണ സംഘത്തിലുള്ളവർക്ക് മാറ്റം.അന്വേഷണ സംഘത്തലവന്റെ നിശ്ചയദാർഢ്യവും സഹപ്രവർത്തകരുടെ സാഹസികതയും വിജയം കണ്ടു.

സിനിമാക്കഥയെ വെല്ലുന്ന ആ സംഭവങ്ങൾ ഒടുവിൽ സിനിമയാവുകയാണ്.

2007ലെ പുതുവത്സര തലേന്ന് മലപ്പുറം ചേലേമ്പ്ര ബാങ്കിൽ കവർച്ച നടത്തി 80 കിലോ സ്വർണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്രമാണ് സിനിമയാവുന്നത്. അന്ന് അന്വേഷണത്തിന് നേതൃത്വം നൽകയത്.ഐ.പി.എസ്. ഓഫീസറായ പി.വിജയൻ. വെള്ളിത്തിരയിൽ വിജയനാകുന്നത് സൂപ്പർതാരം മോഹൻലാൽ. കവർച്ചാത്തലവൻ ബാബുവായി ഫഹദ് ഫാസിലും എത്തും. മലയാളത്തിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമ ഒരുക്കാനുള്ള ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണിപ്പോൾ.

അനിർബൻ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് - ദി ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും പി.വിജയനും പങ്കെടുത്തിരുന്നു.

സൈബർ അന്വേഷണ ശൈശവാവസ്ഥയിലായിരുന്ന സമയത്ത് 20 ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരുന്നു.

ചെന്നൈ, ബംഗളൂരു, റായ്‌പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 200 പേർ അന്വേഷണവുമായി ബന്ധപ്പെട്ട്. പ്രവർത്തിച്ചു.പ്രതികൾ കോഴിക്കോട്ട് പിടിയിലായി.

അന്നത്തെ സി.ഐയും ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പിയുമായ വിക്രമൻ, അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി മോഹന ചന്ദ്രൻ, ഇൻസ്പെക്ടർ അൻവർ. ഇപ്പോഴത്തെ എസ്.പി ഷൗക്കത്ത് അലി തുടങ്ങിയവരെല്ലാം എന്തുവില കൊടുത്തും പ്രതികളെ പിടിക്കാനായി സമയം നോക്കാതെ ജോലി ചെയ്തു.- കേസിന്റെ ഫ്ലാഷ് ബാക്ക് ഓർത്തുകൊണ്ട് പി.വിജയൻ പറഞ്ഞു.

ഇപ്പോൾ കേരള ബുക്സ് ആൻ‌ഡ് പബ്ളിക്കേഷൻ സൊസൈറ്റി എം.ഡിയാണ് പി.വിജയൻ.

കളമശേരി ബസ് കത്തിച്ച കേസ്, ശബരിമല തന്ത്രിക്കേസ്, ബണ്ടിച്ചോർ കേസ്, കോടാലി ശ്രീധരൻ കേസ്,​ കൂടാതെ നിരവധി മയക്കുമരുന്ന്,​ സ്വർണ്ണകടത്ത് കേസുകളും അന്വേഷിച്ച് പ്രതികളെ നിയമത്തിനു കൊണ്ടു വന്ന ക്രെഡിറ്റുള്ള ഉദ്യോഗസ്ഥനാണ് പി.വിജയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.