തിരുവനന്തപുരം: പത്താംക്ളാസ്, പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി"ഗ്രേഡോ, അതിനു മുകളിലോ ഗ്രേഡ് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം കാഷ് അവാർഡ് നൽകും. പരീക്ഷ പാസായ മാനസിക വെല്ലുവിളി നേരിടുന്നവർക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0471 2347768, 7153, 7156.
വനഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ
തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫ്/ പ്രൊജക്ട് ഫെല്ലോ (2) ഒഴിവുകളുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പ്രാവീണ്യവും വേണം. ഔഷധസസ്യ മേഖലയിൽ ഗവേഷണ, പരിശീലനം/വർക്ക്ഷോപ്പുകൾ എന്നിവ നടത്തിയുള്ള പരിചയം അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 36. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗത്തിൽ മൂന്ന് വർഷവും ഇളവുണ്ട്. താത്പര്യമുള്ളവർ 16ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി തൃശൂർ പീച്ചി കേരള വനഗവേഷണ ഓഫീസിലെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |