SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 AM IST

ബി.ആർക് പരീക്ഷയിൽ വിജയം 58.11%

jesitin

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ ബി.ആർക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11% വിജയം.തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിലെ ജസ്റ്റിൻ ഐസക് ജെയിംസ് 8.81 ഗ്രേഡോടെ ഒന്നാം സ്ഥാനത്തും കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാം സ്ഥാനത്തും തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ പി.ആർ.റോഷ്നി. 8.63 ഗ്രേഡോടെ മൂന്നാം സ്ഥാനത്തും എത്തി. 81.08% വിജയത്തോടെ തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജാണ് മുന്നിൽ. കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് രണ്ടാം സ്ഥാനത്തും (71.8%) കോളേജ് ഒഫ് ആർക്കിടെക്ചർ തിരുവനന്തപുരം (60.38%) മൂന്നാം സ്ഥാനത്തും എത്തി. വിജയിച്ച 222ൽ 153 പേരും പെൺകുട്ടികളാണ്. വിജയശതമാനം 69.55. ആൺകുട്ടികളുടെ വിജയശതമാനം 42.59.

പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഇന്നുമുതൽ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ നാളെ മുതൽ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: B-ARCH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.