തിരുവനന്തപുരം: ദിവസവും രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് സെക്കന്തരാബാദിലേക്കു പുറപ്പെടുന്ന ശബരി എക്സ്പ്രസ് സെപ്തംബർ എട്ടു വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ മൂന്നര മണിക്കൂർ വൈകി രാവിലെ 10.30 ന് പുറപ്പെടും. കാട്പാടി,ജോലാർപേട്ട് മേഖലയിൽ റെയിൽവേട്രാക്ക് നവീകരണം നടക്കുന്നതുകൊണ്ടാണിത്. നാഗർകോവിലിൽ നിന്ന് ശനിയാഴ്ചകളിൽ രാവിലെ ഒൻപതിനുള്ള കച്ചേഗുഡ പ്രതിവാര എക്സ്പ്രസ് സെപ്തംബർ മൂന്നുവരെ മൂന്ന് മണിക്കൂർ വൈകി ഉച്ചയ്ക്ക് 12 ന് പുറപ്പെടും. ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള ദ്വൈവാര എക്സ്പ്രസ് സെപ്തംബർ നാലുവരെ റൂട്ട് മുഴുവൻ ഒന്നരമണിക്കൂർ വൈകിയായിരിക്കും സർവ്വീസ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |