മുംബയ്: ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന 15 അംഗ ടീമിൽ വൈസ് ക്യാപ്ടനായി കെ.എൽ രാഹുൽ തിരിച്ചെത്തി. വിരാട് കൊഹ്ലിയും ടീമിലുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണേയും ഇഷാൻ കിഷനേയും പരിഗണിച്ചില്ല. ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവർക്ക് പരിക്കായതിനാൽ ഒഴിവാക്കി.
ടീം :രോഹിത് (ക്യാപ്ടൻ), രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട്, സൂര്യ, ഹൂഡ, പന്ത്, കാർത്തിക്, ഹാർദിക്,ജഡേജ, അശ്വിൻ, ചഹൽ,ബിഷ്ണോയ്, ഭുവനേശ്വർ, അർഷദീപ്, ആവേശ്.
സ്റ്റാൻഡ്ബൈ താരങ്ങൾ: ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചെഹർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |