കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനുമോൾ. "വാട്സ് ഇൻ മൈ ബാഗു"മായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. മേക്കപ്പ് സാധനങ്ങൾ മുതൽ പുസ്തകങ്ങൾ വരെയാണ് നടിയുടെ ബാഗിലുള്ളത്.
'ഞാൻ എവിടെ പോകുമ്പോഴും എന്റെ കൂടെ രണ്ട് ബാഗുകളുണ്ടാകും. ഇത് രണ്ടും ഒരേ ബ്രാൻഡാണ്. ഒരു ബാഗിനകത്ത് കാറിന്റെ താക്കോൽ, വിസിറ്റിംഗ് കാർഡുകൾ, അമ്പലങ്ങളിലെ പ്രസാദം, ഫോൺ, സാനിറ്റൈസർ, ലിപ് ബാം, ലിപ്സ്റ്റിക്, സേഫ്റ്റി പിൻ തുടങ്ങിയ അത്യാവശ്യ സാധനങ്ങളാണ് ഉള്ളത്.' - അനുമോൾ പറഞ്ഞു. പിന്നെ എനിക്ക് ഈ സാധനമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊട്ടും ബാഗിൽ നിന്ന് എടുത്ത് കാണിച്ചു.
'അടുത്ത ബാഗിലാണ് എന്റെ പ്രധാനപ്പെട്ട സാധനങ്ങളുള്ളത്. തലവേദനയ്ക്കുള്ള ബാമും, ഹെയർ ബാൻഡ്സും, പെൻഡ്രൈവ്സും പാസ്പോർട്ടും ഉണ്ട്. പിന്നെ ഒരു ലൗ ലെറ്ററുമുണ്ട്. ഇത് വർഷങ്ങളായി എന്റെ ബാഗിലിരിക്കുകയാണ്. ആരാന്നൊന്നും ചോദിക്കരുത്, ഞാൻ പറയില്ല. പിന്നെ മാസ്കും, സ്നാക്സ് ബോക്സും, നാല് പുസ്തകങ്ങളും, ഗ്ലാസും, വീടിന്റെ താക്കോലും, സാനിറ്ററി നാപ്കിൻസും മറ്റ് മേക്കപ്പ് സാധനങ്ങളുമുണ്ടെന്ന് അനുമോൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |