SignIn
Kerala Kaumudi Online
Friday, 19 April 2024 6.59 AM IST

മുല്ലപ്പെരിയാർ: ആശങ്ക വേണ്ടെന്ന് സ്റ്റാലിൻ

mullaperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മറുപ‌ിക്കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം .കെ .സ്റ്റാലിൻ ഉറപ്പു നൽകി. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാൾ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് .

അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട്.

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും സ്റ്റാലിൻ ഉറപ്പ് നൽകി.ഷട്ടറുകൾ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളത്തെ അറിയിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ഓഗസ്റ്റ് അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചത്. അണക്കെട്ടിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിച്ച് ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കാൻ അടിയന്തരമായി ഇപെടണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.