SignIn
Kerala Kaumudi Online
Friday, 19 April 2024 1.50 PM IST

ശക്തരായിരിക്കൂ,​ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ ,​ ട്രെൻഡ് ലിസ്റ്റിൽ ഇടം നേടി മസിൽമാൻ ചിത്രങ്ങൾ

salman

ന്യൂഡൽഹി : ജിമ്മിലെ വർക്കൗട്ട് ഉപകരണങ്ങൾക്കിടയിൽ നിന്നുള്ള സൽമാൻഖാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ശക്തരായിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ അദ്ദേഹം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്നസ് തത്പരനായ 56 കാരനായ താരം തന്റെ പരിശീലന സെഷനുകൾക്ക് ശേഷം പലപ്പോഴും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ടൈഗർ ത്രീ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഇതേ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായിരുന്നു ഏക് താ ടൈഗർ. ഈ ചിത്രം ഓഗസ്റ്റ് 15 ഓടെ പത്തുവർഷം പൂർത്തിയാക്കുകയാണ്. ടൈഗർ 3 ട്വിറ്ററിലെ ട്രെൻഡ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ഏക് താ ടൈഗറിൽ സൽമാനൊപ്പം കത്രീന കൈഫ് ആയിരുന്നു നായിക. ടൈഗർ സിന്ദാ ഹേ എന്ന രണ്ടാം ചിത്രം 2017 ലാണ് പുറത്തിറങ്ങിയത്. ടൈഗർ 3 അടുത്ത വർഷം ഏപ്രിൽ 21 ഓടെ പ്രദർശനത്തിനെത്തും.

View this post on Instagram

A post shared by Salman Khan (@beingsalmankhan)

പൂജ ഹെഡ്ഗെയ്ക്കൊപ്പമുള്ള കഭി ഈദ് കഭി ദിവാലി, ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രമായ ഗോഡ്ഫാദർ തുടങ്ങിയവയാണ് സൽമാന്റെ അടുത്ത പ്രൊജക്ടുകൾ. ചിത്രീകരണത്തിന്റെ ഭാഗമായി താരം അടുത്തിടെ ഹൈദരാബാദിൽ പോയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALMANKHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.