SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

എ.വി കുട്ടിമാളു അമ്മ

ss

മലബാറിൽനിന്നുള്ള സ്വാതന്ത്ര്യസമരസേനാനിയും നവോത്ഥാന നായികയും. സിവിൽ നിയമലംഘന സമരങ്ങളുടെ ഭാഗമായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് കഠിനതടവ് അനുഭവിച്ച ധീരവനിത. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചാരക. സ്ത്രീകളെ അണിനിരത്തി ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിൽ പോരാടി. ഓപ്പ എന്നും അമ്മ എന്നും അറിയപ്പെട്ടു.
1905 ൽ പൊന്നാനിയിലെ ആനക്കര വടക്കത്ത് കുടുംബത്തിൽ ജനനം. മഹാത്മാഗാന്ധി കേരളത്തിൽ സന്ദർശനം നടത്തിയ സമയത്ത് പൊതുപ്രവർത്തനം ആരംഭിച്ചു. മലബാർ മഹിളാസംഘത്തിലെ സജീവ പ്രവർത്തക. സ്വാതന്ത്ര്യസമരരംഗത്ത് മലബാറിൽ നിന്നുള്ള വനിതകൾ ആദ്യമായി നേരിട്ട് പങ്കെടുത്ത സഹനസമര പ്രക്ഷോഭത്തിന് നേതൃത്വം നൽകി. ഖാദി ഉപയോഗിക്കാനും വിദേശവസ്ത്രങ്ങൾ ഉപേക്ഷിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു. കോഴിക്കോടുള്ള വിദേശവ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനായി ബഹിഷ്കരണ പ്രതിഷേധങ്ങൾ നടത്തി. ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിഗത സത്യഗ്രഹത്തിനായി ജനങ്ങളെ അണിനിരത്തുന്നതിൽ നേതൃസ്ഥാനം വഹിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേവായൂരിൽ യോഗം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അമരാവതി ജയിലിൽ രണ്ടുവർഷം തടവ് ശിക്ഷ അനുഭവിച്ചു. ദില്ലി ചലോ സമരത്തിൽ പങ്കെടുത്തതോടെ വീണ്ടും ജയിലിൽ. ഓൾ കേരള വിമൺസ് ലീഗ്, വിമൺസ് ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയിലെ അംഗവും കെ.പി.സി.സിയുടെയും മലബാർ ഹിന്ദിപ്രചാര സഭയുടെയും അദ്ധ്യക്ഷയുമായിരുന്നു. രണ്ടുതവണ മദ്രാസ് നിയമസഭാംഗം. സ്വാതന്ത്ര്യാനന്തരം സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകിയ അവർ 1985 ൽ അന്തരിച്ചു.
2008 ൽ കേരള സർക്കാർ കുട്ടിമാളു അമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A V KUTTIMALU AMMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.